കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ സി.ബി.ഐയുടെ എതിര് സത്യവാങ്മൂലം. മനോജ് വധക്കേസിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്നും അതിനുള്ള എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറയുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ മാത്രമല്ല, പല മൃഗീയകുറ്റകൃത്യങ്ങള്ക്ക് പിന്നിലും പി.ജയരാജന് പങ്കുണ്ട്. നിയമത്തെ മറികടക്കാനാണ് ജയരാജന് ശ്രമിക്കുന്നത്. എത് അന്വേഷണ ഏജന്‍സികളെയും പാര്‍ട്ടിയെ ഉപയോഗിച്ച് സമ്മര്‍ദത്തിലാക്കുകയാണ് ജയരാജന്റെ രീതി. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജയരാജനെ അറസ്റ്റ് ചെയ്യേണ്ടത് കേസിന്റെ തുടരന്വേഷണത്തിന് അത്യാവശ്യമാണെന്നും സി.ബി.ഐ പറയുന്നു.