തിരുവനന്തപുരം: അതിശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് 12.3 ശതമാനത്തില്‍ എത്തിയെന്നും ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്ക്കരിച്ചു. സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സഭവിട്ടിറങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു. സഭയ്ക്ക് പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. സഭയ്ക്ക് മുന്നില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു.