സര്‍ക്കാരിനു കിട്ടുന്ന ജനപിന്തുണയില്‍ പ്രതിപക്ഷം അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തടസ്സങ്ങള്‍ ഒന്നുമില്ലാതെ നിയമസഭാ സമ്മേളനങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസാന നിമിഷം വരെ കരുതലും വികസനവും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നു. അതിനു റിസള്‍ട്ട് ഉണ്ടാകുന്നു. ഇതിനെ ജനങ്ങള്‍ സ്വീകരിക്കുന്നു. ഇതു പ്രതിപക്ഷത്തിനെ വിളറിപിടിപ്പിച്ചിരിക്കുകയാണ്. ചാരക്കേസില്‍ കരുണാകരന്റെ രാജി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ടി. സിദ്ദിക്ക്, പി.എം മനോജ്, വി.എസ് സുനില്‍ കുമാര്‍, ജേക്കബ് ജോര്‍ജ്.