കൊച്ചി: സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരും എന്ന പിണറായി വിജയന്റെ പ്രസ്താവന സി.പി.എമ്മും മദ്യ മുതലാളിമാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. മദ്യനയം തിരുത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അത് കോണ്‍ഗ്രസ് അനുവദിക്കില്ല. ബിജെപിക്ക് വര്‍ഗീയ അസഹിഷ്ണുതയാണെങ്കില്‍ സിപിഎമ്മിന്റേത് രാഷ്ട്രീയ അസഹിഷ്ണുതയാണ്. അതിന തെളിവാണ് രാഷ്ട്രീയമായി എതിരുള്ളവരെ കയ്യേറ്റം ചെയ്യുക എന്നത്. കെ.ബാബുവിനെ തിരികെ കൊണ്ടുവന്നതും കെ.എമ മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും ഉമ്മന്‍ചാണ്ടിയുടെ സ്വയംരക്ഷയ്ക്കുവേണ്ടിയുള്ള ശ്രമമാണെന്ന പിണറായി വിജയന്റെ പ്രസ്താവന അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.