സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും എതിരെ കേസെടുക്കില്ല. ഇത് സംബന്ധിച്ച തൃശൂര്‍ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. ഇരുവരും സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികളിലാണ് തീരുമാനം. നേരിട്ടുള്ള തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന സുപ്രീം കോടതി വിധിക്ക് വിപരീതമായാണ് വിജിലന്‍സ് കോടതിയുടെ കണ്ടെത്തലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സത്യം ജയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സണ്ണിക്കുട്ടി എബ്രഹാം, അഡ്വ. ജയശങ്കര്‍, ജോസഫ് വാഴക്കന്, വി.എസ് സുനില്‍ കുമാര്‍.