മലപ്പുറം: കെ. ബാബു പണം വാങ്ങിയത് ഉമ്മന്‍ ചാണ്ടിക്കു വേണ്ടിയാണെന്ന് പിണറായി വിജയന്. ബാബുവിനെ കുറിച്ചുള്ള കോടതി പരാമര്‍ശം ഉമ്മന്‍ ചാണ്ടിക്കും ബാധകമാണ്. കോടിയേരി ബാലകൃഷ്ണനും ശിവന്‍കുട്ടി എം.എല്‍.എയും ഗൂഢാലോചന നടത്തിയെന്ന കെ. ബാബുവിന്റെ പ്രസ്താവന അസംബന്ധമാണെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗിനെതിരെയും പിണറായി രൂക്ഷ വിമര്‍ശനം നടത്തി. സി.പി.എമ്മിനെതിരെ കുഞ്ഞാലിക്കുട്ടി നടത്തുന്ന അഭിപ്രായങ്ങള്‍ സാമാന്യ ബുദ്ധിക്കു നിരക്കുന്നതല്ലെന്ന് പിണറായി പറഞ്ഞു. ആര്.എസ്.എസിനെ ഉമ്മന്‍ ചാണ്ടി പ്രീണിപ്പിക്കുമ്പോള്‍ ലീഗിന്റെ നാവു എവിടെ പോയെന്നും പിണറായി വിജയന് ചോദിച്ചു.