സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന് സാക്ഷി വിസ്താരത്തിന് വിധേയനാക്കും. കേസ് സംബന്ധിച്ച സരിത തന്നെ വിവാദമാക്കിയ കത്ത് കമ്മീഷന് മുമ്പാകെ ഹാജരാക്കണമെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നെങ്കിലും അതിനു തയ്യാറല്ലെന്നാണ് സരിതയുടെ നിലപാട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയെന്ത് ചെയ്യണമെന്ന് സോളാര്‍ കമ്മീഷന് സര്‍ക്കാരിനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കമ്മീഷന്റെ തുടര്‍നടപടികള്‍ തടസ്സപ്പെടുത്താനാണോ സരിത അടക്കമുള്ളവര്‍ ഈ നിലപാട് സ്വീകരിച്ചത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി വിഷ്ണുനാഥ്, വി.എസ് സുനില്‍കുമാര്‍, ബി.രാജേന്ദ്രന്, സി.ബി ജോണി.