മലപ്പുറം: ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കാനായി മുസ്ലീം ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസുമായി പല മണ്ഡലങ്ങളിലുമുള്ള അസ്വാരസ്യം ചര്‍ച്ച ചെയ്തു തീര്‍ക്കുക എന്ന ലക്ഷ്യവും ഈ മുന്നൊരുക്കത്തിനുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും ഏറ്റുമുട്ടിയിരുന്നു. ജില്ലയിലെ ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടു തവണയും സംസ്ഥാന നേതാക്കള്‍ ഒരു തവണയും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അണികള്ക്കിക്കാര്യത്തില് വ്യക്തവരുത്തുന്നതിനായി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കന്ന എക്സിക്യൂട്ടിവ് ക്യാമ്പുകള്‍ ലീഗ് വിളിച്ചു കൂട്ടിയിട്ടുണ്ട്.