കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ വീട്ടില്‍ റെയ്ഡ്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ റെയ്ഡ് നടത്തിയത്. നേരത്തെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 11 കോടിയിലധികം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സിയും അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് നടത്തിയത്. നാലു മണിക്കൂറോളം റെയ്ഡ് നടപടികള്‍ തുടര്‍ന്നു. സമാന സമയത്ത് പാലാരിവട്ടത്തുള്ള ഒരു വ്യവസായിയുടെ വീട്ടിലും റെയ്ഡ് നടത്തി. ടി.ഒ. സൂരജുമായി ബന്ധമുള്ള വ്യവസായി ആണ് ഇയാള്‍. ഇയാളുടെ വാഹനങ്ങളാണ് സൂരജ് ഉപയോഗിച്ചിരുന്നതെന്ന് പരാതികള്‍ ഉണ്ടായിരുന്നു.