അഴിമതിക്കെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടിയും മുന്‍ വിജിലന്‍സ് ഡി.ജി.പി. ജേക്കബ് തോമസിന്റെ കടുത്ത വിമര്‍ശനം വന്ന ദിവസമായിരുന്നു ബുധനാഴ്ച. അഴിമതിക്കെതിരെ നയമില്ലാത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് ആഞ്ഞടിച്ച് ഡി.ജി.പി. ജേക്കബ് തോമസ്. അഴിമതിക്കെതരിരെ പറയുന്നവര്‍ക്ക് വട്ടാണെന്ന് സ്ഥാപിക്കുന്ന ദുരവസ്ഥയാണ് കേരളത്തിലുള്ളതെന്നും അഴിമതി വിരുദ്ധ സെമിനാറില്‍ ഡി.ജി. പറഞ്ഞു. ഇതേ സമയം എക്സൈസ് വകുപ്പു മന്ത്രി കെ. ബാബുവിനെതിരെ ത്വരിത പരിശോധന നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയും ഉത്തരവിട്ടു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ്. സുനില്‍കുമാര്‍, ആന്റണി രാജു, ടി. സിദ്ധിഖ്, ജോര്‍ജ് വട്ടക്കുളം, ഡോ. ബിജു രമേശ്.