പാലക്കാട്: മനോഹരമായ കൈയക്ഷരം ഒരു കലയാണ്. ആരേയും ആകര്‍ഷിക്കുന്ന ലളിതകല. അക്ഷരം അറിഞ്ഞതുകൊണ്ടുമാത്രം ഇത് സാധ്യമാകില്ല. മണിക്കൂറുകള്‍ക്കുളളില്‍ കുട്ടികളുടെ കൈയക്ഷരം മനോഹരമാക്കി മാറ്റുന്ന പരിശീലനമാണ് അക്ഷരം ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്നത്. കര്‍ണാടകയില്‍ 250 സ്കൂളുകളില്‍ നല്കിയ പരീശിലനം ഇപ്പോള്‍ കേരളത്തിലും തുടങ്ങിയിരിക്കുകയാണ്. വിവിധ ദിവസങ്ങളിലായി 15 മണിക്കൂര്‍ സമയം കൊണ്ട് എത്ര മോശം കൈയക്ഷരം ഉണ്ടായിരുന്നവരിലും എഴുത്തിന്റെ മനോഹാരിത കടന്നുവരുമെന്ന് ഇവര്‍ പറയുന്നു. ഫൗണ്ടേഷന്റെ ബാംഗലൂരുവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാതൃഭൂമി ന്യൂസ് നല്ലവാര്ത്തയിലൂടെ കണ്ടറിഞ്ഞാണ് പാലക്കാട്, ഹരിദാസ് ബാലകൃഷ്ണന് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി സതീഷ്കുമാര്‍ ഇവരെ കുമരപുരം സ്കൂളിലേയ്ക്ക് ക്ഷണിച്ചത്.