നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള സി.പി.എമ്മിന്റെ കേരള യാത്ര പിണറായി വിജയന് നയിക്കും. പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗമായ മുതിര്‍ന്ന നേതാവ് തന്നെ ജാഥ നയിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജനുവരി മധ്യത്തോടെയായിരിക്കും ജാഥ കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുക. ഇടതു മുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിനുള്ള പഠന കോണ്‍ഗ്രസിനു ശേഷമായിരിക്കും കേരള യാത്ര നടക്കുക. ഒന്നരപതിറ്റാണ്ടു കാലം സെക്രട്ടറിയായിരിക്കുമ്പോള്‍ നിരവധി കേരള യാത്രകള്‍ പിണറായി വിജയന് നയിച്ചിട്ടുണ്ട്. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.ജെ. ജേക്കബ്, ആനത്തലവട്ടം ആനന്ദന്, രാജ്മോഹന്‍ ഉണ്ണിത്താന്, ബി. ഉണ്ണികൃഷ്ണന്, കെ. സുരേന്ദ്രന്.