വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്രയ്ക്കു തുടക്കമായി. സി.പി.എം. തന്നെ വളഞ്ഞിട്ടു ആക്രമിക്കുകയാണെന്നും എല്ലാ പ്രതിസന്ധികളും അതിജീവിച്ച് ഭൂരിപക്ഷ സമുദായങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭൂരിപക്ഷത്തെ ന്യൂനപക്ഷം ഭരിക്കുന്ന ഗതികേടാണ് കേരളത്തില്‍ ഉള്ളത്. മതപരിവര്‍ത്തനവും സന്താന നിയന്ത്രണവും ഹിന്ദുവിഭാഗങ്ങളെ കീഴോട്ടു കൊണ്ടു പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമത്വമുന്നേറ്റയാത്ര സഹിഷ്ണുതയോടുള്ള വെല്ലുവിളിയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ. തോമസ് ഐസക് എം.എല്‍.എ, എ.എ. ഷുക്കൂര്‍, എ.എന്‍. രാധാകൃഷ്ണന്, കെ.ഡി. രമേശ്, അഡ്വ.എ.ജയശങ്കര്‍.