സന്നിധാനം: ശബരിമലയില്‍ ഭക്തജനത്തിരക്കേറി. അന്യസംസ്ഥാനത്തു നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും മഴ വീണ്ടും കനത്താല്‍ അയ്യപ്പന്മാരുടെ എണ്ണത്തില്‍ കുറവുണ്ടാകും. തമിഴനാട്ടില്‍ നടതുറക്കുന്ന ദിവസം മുതലാണ് വൃതാനുഷ്ടാനം ആരംഭിക്കുന്നത്. അതിനാല്‍ മാസാവസനത്തോടെ കൂടുതല്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.