കോഴിക്കോട്: ബെംഗലരു വി വി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാം വര്‍ഷ മെക്കാനിക് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും വടകര സ്വദേശിയുമായ അശ്വിന്പ്രണവിന് നേരെ റാഗിങ്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് അശ്വിനെ റാഗിങ്ങിന് ഇരയാക്കിയത്. സംഭവത്തില്‍ മൂന്ന് പേരെ സസ്പെന്റ്ചെയ്തു. കോളേജ് ഹോസ്റ്റലില്‍ വച്ചാണ് അശ്വിനെ മര്‍ദ്ദിച്ചത്. മാനസിക അസ്വാസ്ഥ്യം കാട്ടിയ അശ്വിനെ രക്ഷിതാക്കള്‍ കൗണ്‍സിലിന് വിധേയമാക്കിയപ്പോഴാണ് റാഗിങ് വിവരം പുറത്തായത്. തുടര്‍ന്ന് ബെംഗലരു സിറ്റി പോലീസ് കമ്മിഷണര്‍ക്കും ആഭ്യന്തരമന്ത്രിക്കും പരാതി സമര്‍പ്പിച്ചു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും മലയാളികളുമായ സി സി അതുല്‍, ജെറിന് ജോയ്, യദു ദാസ് എന്നിവരെ സസ്പെന്റ് ചെയ്തു. കോളേജിലേക്ക് തിരികെ പോകാന്‍ പേടിയായതിനാല്‍ അശ്വിന് പഠനം ഉപേക്ഷിച്ചു.