ബാര്‍ക്കോഴ കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. കോഴഇടപാട് സാധൂകരിച്ച അഞ്ചു സാക്ഷിമൊഴികള്‍ നിലനില്‍ക്കെയാണ് ബാബുവിനെതിരെ കേസ് വേണ്ടെന്നു വിജിലന്‍സ് വിധിയെഴുതിയത്. വിജിലന്‍സിന്റെ ത്വരിതപരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാതൃഭൂമിന്യൂസിനു ലഭിച്ചു. മാണിക്കും ബാബുവിനും രണ്ടുനീതിയോ? ഈ വിഷയമാണ് ഇന്ന് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ടി.സിദ്ദിഖ്, അഡ്വ.സി.പി ഉദയഭാനു, കെ. ബാലചന്ദ്രന്, സജി മഞ്ഞക്കടമ്പന് എന്നിവര്‍.