തിരുവനന്തപുരം: കെ.എം മാണി നാളെ രാജിവെയ്ക്കും. യു.ഡി.എഫ് അടിയന്തര യോഗം നാളെ ചേരും. മാണി രാജിവെയ്ക്കുകയാണ് നല്ലതെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധിരനുള്ളത്. ഇക്കാര്യം സുധീരന് മുഖ്യമന്ത്രിയെ അറിയിച്ചു. യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധി വന്നയുടനെ മുഖ്യമന്ത്രി പ്രധാന നേതാക്കളെ ഫോണില്‍ ആശയ വിനിമയം നടത്തി. ഗുരുതരമായ സ്ഥിതി വിശേഷമാണെന്ന് രമേഷ് ചെന്നിത്തലയും വ്യക്തമാക്കി. രാജിയല്ലാതെ മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.