തിരുവനന്തപുരം: ഏഴ് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 77.83 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് വയനാട്ടിലും കുറവ് തിരുവനന്തപുരത്തുമാണ്. കോര്‍പ്പറേഷനുകളിലെ ശരാശരി പോളിങ് 70.42. കോഴിക്കോട് 81.46 ശതമാനവും വയനാട്ടില്‍ 82.46 ശതമാനവും പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ 72.40 ആണ് പോളിങ്. കോര്‍പ്പറേഷനുകളില്‍ കൂടുതല്‍ പോളിങ്. കോഴിക്കോടാണ്. 74.78 ശതമാനം. 74.75 ശതമാനം പോളിങ് രേഖപ്പെടുത്തിയ കണ്ണൂര്‍ തൊട്ട് പിന്നിലുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനാണ് ഏറ്റവും പിന്നില്‍. കണ്ണൂര്‍ ഒഴികെയുള്ള ആറ് ജില്ലകളിലും 2010 നെക്കാള്‍ പോളിങ് വര്‍ദ്ധിച്ചിട്ടുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ പോളിങ്ങിനെ അപേക്ഷിച്ച് നേരിയ കുറവാണ് പോളിങ്ങില്‍ ഉണ്ടായിരിക്കുന്നത്.