കണ്ണൂര്‍: ബാര്‍കോഴക്കേസിലെ കോടതിവിധി വിജിലന്‍സിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യംചെയ്യുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. വിജിലന്‍സിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിന് ഈ വിധി പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കോടതിവിധി ആശയക്കുഴപ്പമുണ്ടാക്കി. അതിനായി നിയമപരമായി എന്ത് ചെയ്യാന്‍ കഴിയും എന്ന് പരിശോധിച്ചുവരുകയാണ്- അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ബാര്‍കോഴയെ കുറിച്ചൊരു വിശദചര്‍ച്ചയ്ക്ക് താന്മുതിരുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കേസ് ജനകീയ കോടതിയില്‍ എത്തിയിരിക്കുകയാണ്. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.