നമ്മുടെ നാട്ടില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ നിരവധിയാണ്. തെരുവ് നായ്ക്കളുടെ പ്രശ്നം സമൂഹത്തെ രണ്ടു ചേരിയായി തിരിഞ്ഞ് പരസ്പരം പോര്‍വിളി നടത്തുന്നതു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇവിടെയാണ് സെര്ബിയക്കാരന് സസാ പെസിച്ചിന്റെ കഥ ശ്രദ്ധയാകര്‍ഷിക്കുന്നത്. തെരുവു നായ്ക്കള്‍ക്കായി സ്വന്തം ജീവിതം മാറ്റിവച്ചിരിക്കുന്നു ഈ യുവാവ്. അദ്ദേഹം നിസില്‍ നടത്തുന്ന മൃഗപരിപാലനകേന്ദ്രം കണ്ടാല്‍ ഭൂമിയില്‍ തെരുവു നായ്ക്കള്‍ക്കുള്ള സ്വര്ഗ്ഗമാണതെന്നു തോന്നും. ഇവിടെ അവയ്ക്ക് സംരക്ഷണം മാത്രമല്ല, സ്വാതന്ത്ര്യവും ലഭിക്കുന്നു. 450-ഓളം നായ്ക്കള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു. നായ്ക്കളുടെ പരിചരണം നന്നായി നടക്കുന്നുവെന്ന് സസ നേരിട്ട് ഉറപ്പു വരുത്തുന്നു. സ്വയം ഭക്ഷണം കഴിച്ചില്ലെങ്കിലും അദ്ദേഹം നായ്ക്കളെ ഊട്ടാതിരിക്കില്ല.