കശ്മീരില്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ലഷ്കര്‍ ഇ തൊയ്ബ അടക്കമുള്ള ഭീകര സംഘടനകള്‍ക്കു പാകിസ്താന് ഭരണകൂടം സഹായം നല്‍കിയിരുന്നുവെന്ന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ വെളിപ്പെടുത്തല്‍. സംഘടനകള്‍ക്ക് ആയുധങ്ങളും സൈനിക പരിശീലനവും നല്‍കിയിരുന്നതായി ഒരു വാര്‍ത്ത ചാനലിനു നല്കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു. ഒസാമ ബിന്‍ ലാദനെ വീര പുരുഷനെന്നാണ് മുഷാറഫ് അഭിമുഖത്തില്‍ വിശേഷിപ്പിച്ചത്. ഉസാമ ബിന്‍ലാദനും താലിബാനും ഒരു കാലത്ത് പാകിസ്താന്റെ വീരനായകരായിരുന്നുവെന്നും മുഷാറഫ് പറഞ്ഞു. 1990-കളില്‍ ലഷ്കറെ തൊയ്ബ അടക്കം പന്ത്രണ്ടോളം സംഘടനകള്‍ക്ക് കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ പരിശീലനമടക്കമുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. കശ്മീര്‍ സ്വതന്ത്രമാക്കാന്‍ പോരാടിയവര്‍ ധീരന്മാരാണ്. അവരെ സഹായിച്ചതില്‍ പാകിസ്താന് അഭിമാനിക്കണം. മുഷാറഫ് പറഞ്ഞു.