കൊച്ചി: വൈക്കം വിജയലക്ഷ്മി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിനായി പാടിയ ഫാസ്റ്റ് നമ്പര്‍ വമ്പന്‍ ഹിറ്റായി. അതുകൊണ്ടാണ് യഥാര്‍ത്ഥ ഗായികയെ കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പാരഡിയും പാടിക്കാന്‍ തീരുമാനിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കായിട്ടാണ് പാട്ട്. മോദി ഭരിക്കുന്ന ഇന്ത്യാ... നല്ല മോടിയായ് തീര്‍ന്നത് കണ്ടാ... എന്നുതുടങ്ങുന്നു ഗാനം. രമേശ് കുറുമ്പശ്ശേരിയാണ് ഗാനത്തിന്റെ രചയിതാവ്.