ന്യൂ ഡല്‍ഹി: ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ അതിക്രമം തടയാനായി വിവാദ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കാട്ടാനകളില്‍ ഗര്‍ഭ നിരോധനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഗര്‍ഭ നിരോധനത്തിനുള്ള മരുന്ന് പിടിയാനകളില്‍ എറിഞ്ഞു പിടിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ കൊല്ലപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.