തിരുവനന്തപുരം: പശുവിനെ കഴിക്കണോ പന്നിയെ കഴിക്കണോ എന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാമെന്നും ആരും നിങ്ങളുടെ പാത്രത്തില്‍ കയ്യിട്ട് എടുത്ത് മാറ്റി അത് കഴിക്കരുതെന്ന് പറയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. പശുവിനെ കൊല്ലാന്‍ പാടില്ലെന്ന നിയമം കേരളത്തിലില്ല. അത്തരമൊരു നിയമം നടപ്പില്‍ വരുത്താന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്രമോദി സര്‍ക്കാരിനെ താറടിച്ച് കാണിക്കാനാണ്. ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കിയതിനു പിന്നില്‍ സിപിഎം ഗൂഢാലോചന ഉണ്ടെന്നും വി. മുരളീധരന് പറഞ്ഞു. പി.പി.മുകുന്ദനെ ബി.ജെ.പി.യില്‍ തിരികെ കൊണ്ടുവരുന്ന കാര്യം നേതൃത്വം ആലോചിച്ചിട്ടില്ല. ഇനി എസ്.എം.എസ് അയച്ച് അംഗത്വം എടുത്തോ എന്ന് തനിക്കറിയില്ലെന്നും മുരളീധരന്.