കൊല്ലം: പട്ടികജാതി വനിത സംവരണമാണ് കൊടുവത്തുര് പഞ്ചായത്തിലെ കോട്ടാത്തല വാര്‍ഡ്. ഇവിടെ വനിതാ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ വന്നപ്പോള്‍ പാര്‍ട്ടി, സഖാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച് പരിഹാരം കണ്ടിരിക്കുകയാണ്. തിങ്കളാഴ്ച വിവാഹം കഴിഞ്ഞാല്‍ വധുവായ വനിതാ സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങും. വരന് രാജേഷ് സി.പി.ഐയുടെ ലോക്കല്‍ കമ്മിറ്റി അംഗമാണ്. വധു മനിജ അടുത്ത വാര്‍ഡായ ആനക്കോട്ടൂരില്‍ നിന്നും. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കല്ല്യാണം കഴിക്കാന്‍ രാജേഷിനും പാവങ്ങള്‍ക്കായി പ്രവര്‍ത്തക്കാന്‍ മനിജയ്ക്കും സന്തോഷം. കോട്ടാത്തല വാര്‍ഡ് എന്നും ഇടതു പക്ഷത്തോടൊപ്പമായിരുന്നു. അതു കൊണ്ടു തന്നെ ജയം ഇത്തവണയും സുനിശ്ചയം.