ശബരിമല: ശരണമന്ത്രങ്ങളുടെ നിറവില്‍ പുതിയ പഞ്ചലോഹകവചംപൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പിച്ചു. പതിനെട്ട് പടികളും പൂജചെയ്ത് സമര്‍പ്പിക്കവെ താഴെ തിരുമുറ്റത്ത് കാത്തുനിന്ന അയ്യപ്പന്മാര് അസുലഭമായ ആ മുഹൂര്‍ത്തത്തിന് സാക്ഷികളായി.അയ്യപ്പസ്വാമിയുടെ എല്ലാചടങ്ങുകളിലും എന്ന പോലെ കൃഷ്ണപ്പരുന്തും ആകാശത്ത് സാക്ഷിയായി വന്നു. പതിനെട്ടാംപടി നവീകരണം തുടങ്ങിയപ്പോള്‍ ശ്രീകോവിലില്‍ കുടിയിരുത്തിയ ചൈതന്യം കലശത്തിലേക്ക് ആവാഹിച്ചു. ശുദ്ധിക്രിയപൂര്ത്തിയാക്കിയ പതിനെട്ടാംപടിയില്‍ മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി, തന്ത്രി കണ്ഠര് മഹേഷ് മോഹനര് എന്നിവര്‍ പൂജ തുടങ്ങി. എല്ലാപടിയിലും പട്ടുവിരിച്ച് നാളികേരവും ദര്‍ഭയും വച്ച് മാലയിട്ടായിരുന്നു പൂജകള്‍. കലശവും അഭിഷേകം ചെയ്തു. ഇതോടെ പ്രതിഷ്ഠ 18 പടിയിലും പൂര്‍ത്തിയായി. ശ്രീകോവിലില്‍ വച്ചിരുന്ന ചൈതന്യം ആവാഹിച്ച കലശം പടി