കാസര്‍കോട്/തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് ആര്.എസ്.എസിനെ ശാക്തീകരിക്കാനാണ് മഹാസംഗമം നടത്തുന്നതെന്ന് പിണറായി വിജയന്. ആര്.എസ്.എസിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. ഉമ്മന്‍ചാണ്ടി ആര്.എസ്.എസുമായി ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. ശാശ്വതീകാനന്ദ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെട്ടിരുന്നതായും പിണറായി പറഞ്ഞു. അതേസമയം കേസ് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണെന്ന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. മോദിയുടെ മണ്ഡലമായതുകൊണ്ടാണോ വെള്ളാപ്പള്ളി കാശിക്ക് പോകാന്‍ ഒരുങ്ങുന്നതെന്നും വി.എസ്. ചോദിച്ചു.