കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയും സുഹൃത്തുക്കളായ വ്യവസായികളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന് ബ്ലൂ ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ് തോമസ്. ഇക്കാര്യം വിശദീകരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ബിന്ധ്യാസ് കത്തയച്ചു. നാല് പോലീസുദ്യോഗസ്ഥര്‍ക്ക് എതിരെയാണ് പ്രധാനമായും പരാതി. പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ പ്രതിചേര്ക്കാതിരിക്കാനാണ് പലരോടും പണം ആവശ്യപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് പലരും ലക്ഷങ്ങള്‍ നല്കി. പണം നല്കിയ പത്ത് വ്യവസായികളുടെ പേരും വിശദീകരണമായി നല്കിയ കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.