തിരുവനന്തപുരം: ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വര്‍ഗ്ഗീയ ശക്തികള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നതു തടയുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കേരളത്തെ വര്‍ഗ്ഗീയതയില്‍ കൊണ്ടു കെട്ടാന്‍ ആരു വിചാരിച്ചാലും നടക്കില്ലെന്ന് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ആഭ്യന്തരമന്ത്രിയും പറഞ്ഞു. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ വര്‍ഗീയത ഇളക്കിവിടാന്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും ശ്രമിക്കുന്നതെന്ന് വി.എം. സുധീരന് പറഞ്ഞു. അതേസമയം സീറ്റു വിഭജനത്തിനുള്ള യു.ഡി.എഫ് യോഗത്തിനു മുമ്പ് ഐക്യ സന്ദേശം നല്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും തമ്മില്‍ ചര്‍ച്ച നടത്തി. സീറ്റുവിഭജനത്തില്‍ ഘടകകക്ഷികളും വിട്ടു വീഴ്ച ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.