കൊച്ചി: തൃശൂര്‍ മുന്‍ ജിയോളജി വകുപ്പ് മേധാവി എ.ജി. കോരയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കുറ്റപത്രം നല്കി. പത്തു വര്‍ഷത്തിനിടെ കോര 54.57 ലക്ഷം രൂപയുടെ അധിക സ്വത്ത് സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. മുപ്പതിലധികം ഇന്‍ഷുറന്‍സ് പോളിസികളിലായി ഇരുപതു ലക്ഷത്തിലധികം രൂപയാണ് കോര നിക്ഷേപിച്ചിരുന്നത്. കൊച്ചിയില്‍ ഒരു ഫഌറ്റും ഇരുപതു ലക്ഷം രൂപയുടെ വീടും മൂന്നിടങ്ങളില്‍ ഭൂമിയും വാങ്ങിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാന വിലയാണ് വിജിലന്‍സ് കണക്കാക്കിയിരിക്കുന്നത്. മണ്ണ് ഘനനത്തിന് കോര കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തു വിട്ടിരുന്നു.