തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശം പ്രതിഛായക്കാര്ക്ക് സീറ്റില്ലെന്ന് വി.എം. സുധീരന്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചവര്‍ക്ക് ഉത്തരവാദിത്വം. ഭരണത്തില്‍ ഇടപെടുന്നത് തുടരുമെന്നും സുധീരന് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് സ്ഥാനത്തു നിന്നും ജോയ് തോമസിനെ മാറ്റണമെന്ന് കെ.പി.സി.സി. അധ്യക്ഷന്റെ നിര്‍ദ്ദേശം നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുധീരന്റെ ലക്ഷ്യം പാര്‍ട്ടിയുടെ നന്മയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.പി.സി.സി. വക്താവ് അജയ് തറയില്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി, രാഷ്ട്രീയ നിരീക്ഷകന് ജേക്കബ് ജോര്‍ജ്.