ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2015-16 സീസണ് തുടങ്ങാനിരിക്കെ റെക്കോര്‍ഡുകളുടെ തോഴനായ ലയണല്‍ മെസ്സി മറ്റൊരു വലിയ നേട്ടത്തിന് അരികില്‍. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇറങ്ങുകയാണ് മെസ്സി. ഇറ്റാലിയന്‍ ടീമായ റോമയാണ് ബുധനാഴ്ച ബാഴ്സയുടെ എതിരാളി. ഫുട്ബോളിലെ ഏറ്റവും പ്രമുഖമായ ഈ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്നാം വര്‍ഷമാണ് മെസി കളിക്കുന്നത്. 2004ല്‍ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറിയ മെസ്സി നാലു തവണ ഈ വിലപ്പെട്ട കപ്പില്‍ മുത്തമിട്ടു. 99 കളികളില്‍നിന്നു മെസ്സി നേടിയത് 77 ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കൊപ്പം മെസ്സിയും ടോപ് സ്കോറര്‍. 2005ല്‍ പനതിനായിക്കോസിനെതിരെയായിരുന്നു മെസ്സിയുടെ ആദ്യഗോള്‍. 2011-12 സീസണില്‍ 11 മത്സരങ്ങളില്‍നിന്നായി നേടിയത് 14 ഗോള്‍.