ചതയദിനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുറന്ന പോരില്‍. മതത്തെ ഉപയോഗിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ പേര് ഉപയോഗിക്കുന്നത് ലജ്ജാവഹമാണ്. ഗുരുവിനെ ഈഴവഗുരുവായി തരംതാഴ്ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വി.എസ്. പറഞ്ഞു. ജാതി നോക്കിയാണ് വി.എസ്. മക്കളെ വിവാഹം കഴിപ്പിച്ചതെന്നായായിരുന്നു വെള്ളാപ്പള്ളിയുടെ ഒളിയമ്പ്. ഗുരു ഈഴവന്റെ ദൈവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു: ചതയദിനത്തിലെ ചെളിയേറ്. ബി.ജെ.പി. വക്താവ് വി.വി. രാജേഷ്, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം. മനോജ്, തുഷാര്‍ വെള്ളാപ്പള്ളി, കോണ്‍ഗ്രസ് നേതാവ് എം. ലിജു, എസ്.എന്‍.ഡി.പി. യോഗം മുന്‍ ദേവസ്വം സെക്രട്ടറി കെ.പി. ഗോപി.