തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാന നഗരം അണിഞ്ഞൊരുങ്ങി. മ്യൂസിയം, കനകക്കുന്ന്, പാളയം തുടങ്ങി നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം വൈദ്യുതി വിളക്കുകള്‍ ഒരുക്കുന്ന കമനീയഭംഗിയില് കുളിച്ചു നില്‍ക്കുകയാണ്. ചുവപ്പും പച്ചയം നീലയും മഞ്ഞയും കലര്‍ന്ന ചെറിയ എല്‍.ഇ.ഡി. പ്രകാശത്തിന്റെ പ്രവാഹത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് നഗരം. സന്ധ്യയാവുന്നതോടെ നഗരത്തില്‍ ആള്‍ത്തിരക്കും കൂടി. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കലാ, സാംസ്കാരിക പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തമാണുള്ളത്.