കോട്ടയം: ഓണക്കാലത്തു കോട്ടയത്തെ ചില ഗ്രാമങ്ങളിലെങ്കിലും മഹാഭാരത കാലഘട്ടത്തിലേക്കു മടങ്ങുകയാണ്. കുരുവംശത്തിന്റെ അന്ത്യം കുറിച്ച പകിടകളിയാണ് ഇവിടുത്തെ ഓണക്കളി. പക്ഷെ ഇവിടെ കാര്യങ്ങള്‍ സൗഹാര്‍ദ്ദപരമാണ്. കൈപ്പുഴയിലെ കളിക്കാര്‍ക്ക് ഇതു രക്തത്തില്‍ അലിഞ്ഞതാണ്. മണിക്കൂറുകളോ ദിവസങ്ങളോ നീളും ഇവിടുത്തെ കളി. രണ്ടു പേരുള്ള രണ്ടു ടീമാണ് പകിട കളിക്കുന്നത്. കളിക്കാര്‍ മാത്രമല്ല കാണാനെത്തുന്നവരും വളരെ ആവേശത്തോടെയാണ് ഇതില്‍ പങ്കെടുക്കുന്നത്. സൗപര്‍ണ്ണിക ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് പകിട കളി ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് 5001 രൂപ സമ്മാനവും ലഭിക്കും.