ഗൗതം മേനോന് എന്ന സംവിധായകന്റെ റൊമാന്റിക് ത്രില്ലര്‍ സിനിമയില്‍ ഇരു ഭാഷകളില്‍ നായികയായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളിയുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് നായികയായത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള മഞ്ജിമ പഠനത്തിനായി ഇടവേള എടുത്ത ശേഷമാണ് വീണ്ടും അഭിനയ രംഗത്തെത്തിയത്. തിരിച്ചു വരവില്‍ തമിഴിലും തെലുഗുവിലും ഒരേ സമയം നായികയായി അഭിനയിക്കുകായണ് ഈ ഓണക്കാലത്ത് മഞ്ജിമ. തന്റെ സിനിമ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസ് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് മഞ്ജിമ.