ന്യൂ ഡല്‍ഹി: മത സാമുദായിക സംഘടനകളെ ആശ്രയിക്കാതെ നേരിട്ട് ജനങ്ങളിലേക്കിറങ്ങണമെന്ന് കേരള ഘടകത്തിന് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. നേതാക്കള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. സംസ്ഥാനത്ത് ബി.ജെ.പി ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകള്‍ ശക്തിപ്രാപിക്കുന്നുണ്ട്. ഈ ഭീഷണി തിരിച്ചറിഞ്ഞ് ചെറുക്കണം. സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ ഐക്യം നിലനിര്‍ത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. അതേസമയം സംഘടനാ പ്ലീനത്തിനുള്ള രേഖകളുടെ കാര്യത്തില്‍ കേന്ദ്ര കമ്മറ്റി യോഗത്തില്‍ ധാരണയായില്ല. പ്ലീനം ഡിസംബര്‍ 27 മുതല്‍ 30 വരെ കൊല്‍ക്കത്തയില്‍ ചേരും. പാര്‍ട്ടി നേതൃത്വത്തിലുള്ള ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സിപിഎം ദളിത് പാര്‍ലമെന്റ് സംഘടിപ്പിക്കും.