കൊച്ചി: ബെയ്ജിംഗ് ആസ്ഥാനമായ വേള്‍ഡ് ടൂറിസം സിറ്റി ഫെഡറേഷന് (ഡബ്ലു.ടി.സി.എഫ്) കൗണ്‍സിലില്‍ കൊച്ചിയും അംഗമായി. ടൂറിസം രംഗത്ത് പരസ്പര സഹകരണത്തോടെയുള്ള വികസനമാണ് അംഗത്വത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണിയും ചൈനീസ് അംബാസിഡര്‍ ലീ യൂചെങും സമ്മതപത്രത്തില്‍ ഒപ്പു വച്ചു. ലോകത്തിലെ പ്രമുഖ ടൂറിസം നഗരങ്ങളെ കോര്‍ത്തിണക്കിയുള്ള ആദ്യത്തെ അന്താരാഷ്ട്ര ടൂറിസം ഫെഡറേഷനാണ് ഡബ്ലു.ടി.സി.എഫ്. ചൈനീസ് ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഈ അംഗത്വം സഹായകരമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.