എസ്.എന്‍.ഡി.പിയുടെ നിലപാടില്‍ സി.പി.എം. വിറളി പിടിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി. യോഗത്തെ നിയന്ത്രിക്കാന്‍ ആരും വരേണ്ട. അധികാരമുള്ളവരോട് അവകാശം ചോദിച്ചു വാങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും രംഗത്തെത്തിയതോടെ രാഷ്ട്രീയരംഗം കൊഴുത്തു. എസ്.എന്‍.ഡി.പിയെ ഏജന്റാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന മുന്നറിയിപ്പ് സമുദായാംഗങ്ങളിലെത്തിക്കാന് സി.പി.എമ്മിനു കഴിയുന്നുണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി. വക്താവ് വി.വി. രാജേഷ്, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം. മനോജ്.