ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ സുഷമ സ്വരാജിന്റെ മറുപടി. ഐ.പി.എല്‍. മുന്‍ കമ്മിഷണര്‍ ലളിത് മോദിക്കു യാത്രാരേഖകള്‍ ലഭിക്കാന്‍ വഴിവിട്ട സഹായം താന്‍ ചെയ്തിട്ടില്ല. മോദിയുടെ അര്‍ബുദബാധിതയായ ഭാര്യയ്ക്ക് മാനുഷിക പരിഗണനയിലാണ് സഹായം നല്‍കിയത്. തെറ്റാണെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും സുഷമ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. താന്‍ ചെയ്തത് മനുഷ്യത്വപരമായ കാര്യമാണ്. മോദിയുടെ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സാവേളയില്‍ മോദി അവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് താന്‍ സഹായിച്ചതെന്നും സുഷമ പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.ബി. രാജേഷ്, ടി.ജി. മോഹന്‍ദാസ്, എം.ടി. രമേഷ്.