ട്രിപ്പോളി: ലിബിയയിലെ ട്രിപ്പോളിയില്‍ നിന്ന് ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യാക്കാരില്‍ രണ്ട് പേര് മോചിതരായി. ലക്ഷ്മീകാന്ത്, വിജയകുമാര്‍ എന്നിവരാണ് മോചിതരായത്. ഇവര്‍ കര്‍ണ്ണാടക സ്വദേശികളാണ്. ബുധനാഴ്ചയായിരുന്നു ഇവരെ തട്ടിക്കൊണ്ടു പോയത്. നാലു പേരും സിര്‍ത്ത് സര്‍വകലാശാലയിലെ അദ്ധ്യാപകരാണ്. നാട്ടിലേക്ക് തിരിക്കാന്‍ ട്രിപ്പോളിയിലെത്തിയപ്പോഴാണ് ഐ.എസ്. ഇവരെ തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദ് സ്വദേശികളായ ഗോപികൃഷ്ണ, ബലറാം എന്നിവരാണ് ഇനി മോചിതരാവാനുള്ളത്. തീവ്രവാദികള്‍ ഇതുവരെ മോചനദ്രവ്യമോ മറ്റെന്തെങ്കിലുമോ ആവശ്യപ്പെട്ടിട്ടില്ല. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ നിന്ന് എല്ലാ ഇന്ത്യാക്കാരും മടങ്ങണമെന്ന് സര്‍ക്കാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.