കാസര്‍കോട് സ്വര്‍ഗയിലെ ശ്രീ പദ്രയെ നമ്മളറിയുന്നത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് ആദ്യം അറിയിച്ച വ്യക്തി എന്ന നിലയിലാണ്. ശ്രീപദ്രെ ഇന്നൊരു വലിയ ദൗത്യത്തിലാണ്. വീണ് നശിച്ചുകൊണ്ടിരിക്കുന്ന ചക്കയുടെ പ്രാധാന്യമറിയിക്കാനുള്ള പ്രചാരണത്തിലാണദ്ദേഹം. ഇതിന് വേണ്ടി നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ് ശ്രീപദ്രെ. ചന്ദനമരം മുറിക്കാന്‍ നമ്മുടെ നാട്ടില്‍ എന്തെല്ലാം നിബന്ധനകളുണ്ടോ അതെല്ലാം ശ്രീലങ്കയില്‍ പ്ലാവ് മുറിക്കുമ്പോള്‍ ഉണ്ട്. മരത്തിന്റെ പേരിലല്ല, ഭക്ഷ്യ സുരക്ഷയുടെ പേരില്‍. മഹാരാഷ്ട്രയിലെ ജിതേന്ദ്ര എന്ന കര്ഷകന് മൂന്ന് പ്ലാവില്‍ നിന്നും നേടുന്നത് 25,000 രൂപയാണ്.