ബംഗലൂരു: രാജ്യത്തെ 90% സ്ത്രീകളും പൊതു ഇടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി പഠനറിപ്പോര്‍ട്ട്. 83.5% സ്ത്രീകളും ഒട്ടും സുരക്ഷിതമല്ലാത്ത പൊതു ഇടങ്ങളായി ബസുകളും ബസ് സ്റ്റോപ്പുകളും ചൂണ്ടികാട്ടുന്നു. ബംഗലൂരു ആസ്ഥാനമായ ബ്രേക്ക് ത്രൂ എന്ന സന്നദ്ധസംഘടന നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍. റെയില്‍വേ സ്റ്റേഷനുകളും പൊതു കക്കൂസുകളും സ്ത്രീകള്‍ക്ക് പേടി സ്വപ്നം തന്നെ. സ്കൂളില്‍ പോകുന്ന കുട്ടികളും അതിക്രമങ്ങള്‍ക്ക് ഇരയാകാറുണ്ട്. അതിക്രമങ്ങള്‍ കണ്ടാലും ഭൂരിപക്ഷം പുരുഷന്മാരും പ്രതികരിക്കില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിക്രമങ്ങള്‍ നടന്നാല്‍ അപമാനം ഭയന്ന് സ്ത്രീകള്‍ പരാതിപ്പെടാനും മടിക്കുകയാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി, കര്‍ണ്ണാടക, ഹരിയാന, ഝാര്‍ഖണ്ട് എന്നീ സംസ്ഥാനങ്ങളിലാണ് സംഘടന പഠനം നടത്തിയത്.