തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം. മാണിയെ രക്ഷിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പു നല്‍കിയിരുന്നുവെന്ന് പി.സി. ജോര്‍ജ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഉറപ്പു നല്‍കിയത്. ഇതിനു താന്‍ സാക്ഷിയാണെന്നും ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പി.ജെ. ജോസഫ് ഉള്‍പ്പടെ തങ്ങള്‍ എട്ടു പേരുണ്ടായിരുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ ചേമ്പറില്‍ പോയി. കെ.എം. മാണിക്കു എതിരായി നടപടി വന്നാല്‍ സര്‍ക്കാര്‍ കാണില്ല എന്നു പറഞ്ഞു. തുടര്‍ നടപടികളൊന്നും എടുക്കില്ലെന്നു ഉറപ്പു നല്കിയ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കാണാന്‍ ആവശ്യപ്പെട്ടു. രമേശും കെ.എം. മാണിക്ക് എതിരെ ഒരു നീക്കവും ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കുകയായിരുന്നു, ജോര്‍ജ് ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.