ഡല്‍ഹി: നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ കൊച്ചി തുറമുഖവും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അന്തര്‍വാഹിനികളുടെ നിര്‍മ്മാണം. ആറു അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി. 64,000 കോടി രൂപയാണ് ഇതിനുള്ള ചെലവ്. വിദേശ നിക്ഷേപ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏതു വിദേശ പങ്കാളി വേണമെന്നത് അതത് തുറമുഖങ്ങള്‍ക്കു തീരുമാനിക്കാം. അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കൊച്ചിയെയും ഈ പദ്ധതിക്കായി തിരഞ്ഞെടുത്തത്. കൊച്ചിക്കു പുറമെ മസഗോണ്‍ ഡോക് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഷിപ് യാര്‍ഡ് ലിമിറ്റഡ്, അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ തുറമുഖം എന്നിവയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.