തിരുവനന്തപുരം: ഇടുക്കി എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ നടപടി രാഷ്ട്രീയ കുതന്ത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള കോപ്രായങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. എ.ഡി.എമ്മിന് നേരെയുണ്ടായ കൈയേറ്റം നിര്‍ഭാഗ്യകരമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പെരുവനന്താനത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സംഭവത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇ.എസ് ബിജിമോളാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടത്. കയ്യേറ്റക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സര്‍ക്കാര്‍ ജനകീയ സമരങ്ങളെ തല്ലിയൊതുക്കാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.