കൊച്ചി: സര്‍ക്കാരിന്റെ മദ്യനയത്തെ കാറ്റില്‍പ്പറത്തി നെടുമ്പാശേരി എയര്‍ ലിങ്ക് കാസില്‍ ഹോട്ടലില്‍ വീണ്ടും ലോക്കല്‍ കൗണ്ടര്‍ തുറന്നു. എക്സൈസ് വകുപ്പിന്റെ കണ്മുന്നിലാണ് ഈ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിയമം ലംഘിച്ച് കുറഞ്ഞ വിലയ്ക്കുള്ള മദ്യം വില്‍ക്കുന്നത്. അനധികൃത വില്‍പ്പനയ്ക്കെതിരെ നടപടിയെടുക്കാന്‍ എക്സൈസ് വകുപ്പിനു ധൈര്യവുമില്ല. ഈ വാര്‍ത്ത 2015 മെയ് 17നാണ് മാതൃഭൂമി ന്യൂസ് ആദ്യം പ്രക്ഷേപണം ചെയ്തത്. തുടര്‍ന്ന് ഇതിനെതിരെ നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി കെ.ബാബു ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ സ്ഥിതി ഇപ്പോഴും വ്യത്യസ്തമല്ല. കുറഞ്ഞ വിലയില്‍ ഇവിടെ ഇപ്പോഴും മദ്യം ലഭിക്കും. നിയമപ്രകാരം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കുറഞ്ഞ നിരക്കില്‍ മദ്യം വില്ക്കാന് പാടില്ല.