മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം ജൂലൈ ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ അടച്ചിടും. റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ട പ്രാഥമികമായ ജോലികള്ക്കാണിത്. വിമാനങ്ങളുടെ യാത്രാസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തിരക്കില്ലാത്ത സമയമായ ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ഇതിനാല്‍ യാത്രക്കര്‍ക്ക് കാര്യമായ അസൗകര്യം ഉണ്ടാകില്ല. വിമാനകമ്പനികളും ഇതിനുസരണമായി സമയക്രമത്തില്‍ മാറ്റം വരുത്തി. സെപ്റ്റംബര്‍ മുതല്‍ ഒന്നര വര്‍ഷത്തേയ്ക്കു എട്ടുമണിക്കൂറാണ് റണ്‍വേ അടച്ചിടുന്നത്. റണ്‍വേയില്‍ 54 ഇടങ്ങളില്‍ വിള്ളല്‍ കണ്ടതിനാല്‍ ബലക്ഷയം പരിഹരിക്കാനാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റണ്‍വേ നവീകരണത്തിനുള്ള അനുബന്ധ പ്രവര്‍ത്തികള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നതിനു ഇപ്പോള്‍ നിരോധനമുണ്ട്.