തിരുവനന്തപുരം: സി.പി.എമ്മിന്റെയും ഇടതു മുന്നണിയുടെയും രാഷ്ട്രീയഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നതായി അരുവിക്കരയിലെ തിരഞ്ഞെടുപ്പു ഫലം. വളരെ അനുകൂലം എന്നു കരുതപ്പെട്ട രാഷ്ട്രീയ സാഹചര്യം ഗുണം ചെയ്തില്ലെന്നു മാത്രമല്ല, ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിന് അപകടകരമാകും എന്നു വ്യക്തമാവുകയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാര്‍ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളില്‍ ഉഴലുന്ന അവസ്ഥയിലും രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരുന്നത് സി.പി.എമ്മിന്റെ അടിത്തറ ദുര്‍ബലമായതിന്റെ സൂചനയാണ്. പിണറായിയും വി.എസ് അച്ചുതാനന്ദനും ഒരുപോലെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിട്ടും തോല്വിയുണ്ടായതു ഇടതുമുന്നണി അപകടമുനമ്പിലാണെന്ന സൂചനയാണ് നല്‍കുന്നത്. എല്‍.ഡി.എഫിനു ലഭിക്കേണ്ട വോട്ടുകള്‍ ബി.ജെ.പിക്കു പോകുന്നതു ഇടതു രാഷ്ട്രീയത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടും.