അരുവിക്കര: കുടുംബ യോഗങ്ങളില്‍ സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പ്രചരണം തുടരുന്നു. ആറ് കുടുംബയോഗങ്ങളിലും ഒരു പൊതുപരിപാടിയിലുമാണ് മുഖ്യമന്ത്രി ഇന്നലെ പങ്കെടുത്തത്. ഉപതിരഞ്ഞെടുപ്പു സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ അടൂര്‍ പ്രകാശും വി.എസ്. ശിവകുമാറും, എന്‍.കെ. പ്രേമചന്ദ്രന് എം.പി.യും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അതേസമയംസര്‍ക്കാരിന്റെ നയവൈകല്ല്യങ്ങളെയും വിലക്കയറ്റത്തെയും കണക്കിനു വിമര്‍ശിക്കുന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് ഈ തിരഞ്ഞെടുപ്പു ഉമ്മന്‍ചാണ്ടിയുടെ വാട്ടര്‍ലൂ ആയിരിക്കുമെന്നും പറയുന്നു. ഇതോടൊപ്പം ഇടതു മുന്നണിയുടെ നേതാക്കളെ ഫുട്ബാള്‍ ചിന്തയില്‍ അവതരിപ്പിക്കുകയാണ് മാര്‍ഷല്‍ വി.സെബാസ്റ്റ്യന്‍.